വാടാനപ്പള്ളി: പൊക്കാഞ്ചേരി പുഴക്ക് സമീപം ഏട്ടക്കാപ്പ് തോട്ടിൽ വയോധികനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊക്കാഞ്ചേരി ചേർക്കര തണ്ടയാൻ വീട്ടിൽ പുഷ്പാംഗദനാണ് (80) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഏഴോടെ വീടിനടുത്ത് ബണ്ടിന് സമീപത്തെ തോട്ടിൽ മൃതദേഹം കാണപ്പെട്ടത്. തയ്യൽ തൊഴിലാളിയായിരുന്ന ഇയാൾ മുമ്പ് ഒശാംമുക്കിൽ തുന്നൽ കട നടത്തിയിരുന്നു. വാടാനപ്പള്ളി പൊലിസ് മേൽ നടപടി സ്വീകരിച്ചു. മക്കൾ: രഞ്ജിത്ത്, രജിത. ഭാര്യ: ലളിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.