അന്തിക്കാട്: പാടശേഖരത്തിൽ കീടനാശിനി തെളിയിക്കാൻ ഇനി ഡ്രോണും. പാടാശേഖരവും കൃഷിഭവനും സംയുക്തമായി ചേർന്ന് അന്തിക്കാട് പാടാശേഖരത്തിലെ 250 ഹെക്ടർ ഏരിയ യിൽ ഡ്രോൺ ഉപയോഗിച്ച് ജൈവ കീടനാശിനി സ്‌പ്രേയിങ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌സുജിത് അന്തിക്കാട് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേനക മധു, അന്തിക്കാട് പാടാശേഖര കമ്മിറ്റി പ്രസിഡൻ്റ് സുധീർ പാടൂർ, സെക്രട്ടറി വി.ശരത്, സെബി തട്ടിൽ, എ.ജി.ഗോപാലകൃഷ്ണൻ, കൃഷി ഓഫീസർ കെ.എസ്.ശ്വേത എന്നിവർ സംസാരിച്ചു.