News One Thrissur
Updates

തൃക്കുന്നത്ത് മഹാദേവ ക്ഷേത്രം തിരുവാതിര മഹോത്സവം.

കാഞ്ഞാണി: തൃക്കുന്നത്ത് മഹാദേവ – മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീ മഹാദേവൻ്റെ പിറന്നാൾ ധനുമാസത്തിലെ തിരുവാതിര നാളായ തിങ്കളാഴ്ച (13-01-2025) ആഘോഷിക്കുമെന്ന് ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡൻ്റ് രഞ്ജിത്ത് മുടവങ്ങാട്ടിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 5 ന് നടതുറക്കൽ, 5.30ന് ഗണപതി ഹോമം, തുടർന്ന് ക്ഷേത്ര ചടങ്ങുകൾ, 6 മുതൽ 7വരെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷ്ണു സഹസ്രനാമജപം, 7 മുതൽ 10 വരെ മഹാദേവ ക്ഷേത്രത്തിൽ ശ്രീരുദ്ര ധാര ജപം എന്നിവയും രാവിലെ 11ന് തിരുവാതിര കഞ്ഞി വിതരവും നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിമാരായ പഴങ്ങാ പറമ്പ് മന ഉണ്ണികൃഷ്ണൻ നമ്പൂതിരിയും, വടക്കേടത്ത് താമരപ്പിളളി മന ദാമോദരൻ നമ്പൂതിരിയും കാർമ്മികരാകും. തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജനത ക്രെയിൻ പ്രൊപ്രൈറ്റർ ശ്രീജിത്തിൻ്റെ സഹായത്തോടെ ആരംഭിക്കുന്ന പൂജാ സ്റ്റോറിൻ്റെ ഉദ്ഘാടനം ഞായറാഴ്ച (12-01-25) രാവിലെ 10ന് ക്ഷേത്രം മേൽശാന്തി പഴങ്ങാ പറമ്പ് രാമൻ നമ്പൂതിരി നിർവ്വഹിക്കും. ഇതോടൊപ്പം ക്ഷേത്രത്തിൽ സ്ഥാപിച്ച 16 സിസിടിവി ക്യാമറകളുടെ പ്രവർത്തനോദ്ഘാടനവും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രം സംരക്ഷണ സമിതി വൈസ് പ്രസിഡൻ്റ് കോലാട്ട് ഭരതൻ, മാനേജർ രാമചന്ദ്രൻ വെളുത്തേടത്ത് എന്നിവരും പങ്കെടുത്തു.

Related posts

സരോജിനി അന്തരിച്ചു

Sudheer K

അരിമ്പൂർ പഞ്ചായത്ത് ജീവനക്കാർക്ക് യാത്രയയപ്പ്

Sudheer K

എറവ്  കപ്പൽ പള്ളിയിൽ സൗജന്യ റോസാപ്പൂവ് വിതരണം വെള്ളിയാഴ്ച.

Sudheer K

Leave a Comment

error: Content is protected !!