അന്തിക്കാട്: ഹൈസ്കുൾ അന്തിക്കാടിൻ്റെ 75ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിച്ചു. നാട്ടിക എം.എൽ.എ.സി.സി മുകുന്ദൻ അധ്യക്ഷത വഹിച്ചു.മുൻ അദ്ധ്യാപകരെയും, മുൻ പി.ടി.എ.പ്രസിഡൻ്റു മാരെയും എം.എൽ .എ.ആദരിച്ചു. അന്തിക്കാട് ഹൈസ്കുൾ പ്രധാദ്ധ്യാപിക വി.ആർ. ഷില്ലി ടീച്ചർ, സിനി ആർട്ടിസ്റ്റ് ശ്രുതി ജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരൻ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ, പ്രശസ്ത ഗായിക ആലില മുരളി, ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത്, ബ്ലോക്ക് മെമ്പർ സി.കെ.കൃഷ്ണകുമാർ ,പി.ടി.എ പ്രസിഡൻ്റ് സജീഷ് മാധവൻ, വാർഡ് മെമ്പർ ടി.പി.രഞ്ജിത് കുമാർ, കെ ജി എം സ്കൂൾ പ്രധാനദ്ധ്യാപകൻ ജോഷി ഡി കൊള്ളന്നുർ എന്നിവർ പങ്കെടുത്തു.