വല്ലച്ചിറ: ഗ്രാമപഞ്ചായത്ത് വയോജന കലോത്സവം തരംഗം2025 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. മനോജ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ. ശങ്കര നാരായണൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ ദിനേഷ്, വൈസ് പ്രസിഡൻ്റ് വനജ ബാബു,സന്ധ്യ കുട്ടൻ, സി.ആർ.മദനമോഹനൻ, രവീന്ദ്രനാഥൻ, പ്രിയ ചന്ദ്രൻ, രതീദേവി, സരിത വിശ്വൻ, ബെന്നി തെക്കിനിയത്ത്, ടി.ബി സുബ്രഹ്മണ്യൻ വി.കെ.രാജൻ, കെ.ബിന്ദു, സൂര്യമോൾ എന്നിവർ പ്രസംഗിച്ചു. അങ്കണണവാടികൾക്കുള്ള വാട്ടർ പ്യൂരിഫയറിൻ്റെ വിതരണോദ്ഘാടനവും ഉണ്ടായിരുന്നു.