News One Thrissur
Updates

തീരദേശത്ത് വ്യാപകമായി വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മൂന്ന് പേർ കയ്പമംഗലത്ത് പിടിയിൽ.

കൈപ്പമംഗലം: തീരദേശത്ത് തീരദേശത്ത് വ്യാപകമായി വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മൂന്ന് പേർ കയ്പമംഗലത്ത് പിടിയിൽ. ശ്രീനാരായണപുരം ആമണ്ടൂർ സ്വദേശി കാട്ടകത്ത് ബഷീർ ബാബു (49), പറവൂർ ചേന്നമംഗലം സ്വദേശി ചെട്ടി പറമ്പിൽ ഗോപകുമാർ (54), കൊടുങ്ങല്ലൂർ മേത്തല സ്വദേശി വാലത്തറ വീട്ടിൽ രാജേഷ് (47) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കിസാൻ സർവ്വീസ് സഹകരണ ബാങ്കിൽ 18 തവണയായി 315 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് ബഷീർ (47) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ഏഴോളം ധനകാര്യ സ്ഥാപനങ്ങൾ കൂടി ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. പെരുമ്പാവൂർ, മൂവാറ്റുപ്പുഴ ഭാഗങ്ങളിൽ നിർമ്മിക്കുന്ന വ്യാജ സ്വർണാഭരണങ്ങളാണ് ഇവർ പണയപ്പെടുത്തിയിരുന്നത്. ഒരു പവൻ തൂക്കം വരുന്ന വള പന്ത്രണ്ടായിരം രൂപ വില കൊടുത്താണ് ഇവർ വാങ്ങുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ച് ഒരു കോടിയിലധികം രൂപ ഇവർ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഇത്തരത്തിൽ തട്ടിയെടുത്ത പണം ഇവർ ചീട്ടുകളിക്കും മറ്റുമായി ഉപയോഗിച്ചു. വ്യാജ സ്വർണം നിർമ്മിക്കുന്ന സംഘത്തെ കുറിച്ച് അറിവ് ലഭിച്ചിട്ടുണ്ടെന്നും, ഇവർക്കായുള്ള അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. രാജേഷിന് വിവിധ സ്റ്റേഷനുകളിലായി പതിമൂന്നോളം കേസുകൾ ഉണ്ട്. ബഷീർ ബാബുവിനെതിരെയും സമാന കേസ് നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐമാരായ കെ.എസ്.സൂരജ്, ഹരിഹരൻ, എ.എസ്.ഐ മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ സുനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

തളിക്കുളം വല്ലത്ത് ഭഗവതി ക്ഷേത്ര മഹോത്സവം

Sudheer K

ബുധനാഴ്ച വൈകീട്ടുവരെ അതിതീവ്ര മഴ; ജില്ലകളിൽ കണ്‍ട്രോൾ റൂമുകൾ തുറന്നു, ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമെന്ന് മന്ത്രി

Sudheer K

ഒല്ലൂരിൽ തീവണ്ടി തട്ടി റെയിൽവേ ജീവനക്കാരന് ദാരുണ മരണം

Sudheer K

Leave a Comment

error: Content is protected !!