News One Thrissur
Updates

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

തിരുവനന്തപുരം: കഴക്കൂട്ടം – കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തിരുപുറം ആര്‍സി ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബസ് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍നിന്നും പൂവാറില്‍നിന്നും രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഡ്രൈവര്‍ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാബിനും പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related posts

വാർഡിൽ നടന്ന പരിപാടി അറിയിച്ചില്ല; മണലൂർ പഞ്ചായത്ത് അംഗം പഞ്ചായത്ത് യോഗത്തിൽ കസേരയിൽ കയറി നിന്ന് പ്രതിഷേധിച്ചു.

Sudheer K

രോഗിയുടെ സ്വര്‍ണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിൽ. 

Sudheer K

പഴുവിലിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം: പാർട്ടി ഓഫീസും വീടും തകർത്തു. പ്രദേശവാസികൾ ഭീതിയിൽ.

Sudheer K

Leave a Comment

error: Content is protected !!