ചേർപ്പ്: അവിണിശ്ശേരിയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാഴൂർ വപ്പുഴ സ്വദേശി ചാലിശ്ശേരി കുറ്റൂക്കാരൻ വർഗ്ഗീസ് (62) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45 ഓടെ ആനക്കല്ല് പാലയ്ക്കൽ റോഡിലാണ് അപകടമുണ്ടായത്. തൈക്കാട്ടുശ്ശേരിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വർഗ്ഗീസിൻ്റെ ബൈക്കിൽ തൃശ്ശൂരിൽ നിന്ന് മുപ്ലിയത്തേക്ക് പോയിരുന്ന ബസ് ഇടിക്കുകയായിരുന്നു. തെറിച്ച് വീണ വർഗ്ഗീസിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കൊച്ചുമേരി. മക്കൾ: ജിയോ, മിജോ, ജിസ്മി.
previous post
next post