ചേർപ്പ്: അകാലത്തിൽ വേർപിരിഞ്ഞ സഹപ്രവർത്തകൻ രാംനേഷിൻ്റെ കുടുംബത്തിന് വീടൊരുക്കി കുടുംബശ്രീ കൂട്ടായ്മ. ഇടുക്കി ജില്ലാ മിഷനിലെ ഫാം ലൈവ് ലി ഹുഡ് ജില്ലാ പ്രോഗ്രാം മാനേജരായി പ്രവർത്തിച്ചിരുന്ന രാംനേഷ് ഒന്നര വർഷം മുമ്പ് തിരുവനന്തപുരത്ത് വച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെടുകയായിരുന്നു. നിർധന കുടുംബാഗമായിരുന്ന രാംനേഷിന് സ്വന്തം ആയി ഒരു വീട് എന്ന സ്വപ്നം കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തിൽ നിറവേറുകയായിരുന്നു. നിർമാണം പൂർത്തീകരിച്ച ഭവനത്തിൻ്റെ താക്കോൽ ദാനം പെരിഞ്ചേരി തിരുഹൃദയ ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് രാoനേഷിൻ്റെ കുടുംബത്തിന് കൈമാറി. കുടുംബശ്രീ കേരളത്തിന് മാതൃകയാണെന്നും. വയനാട് ദുരിന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവും കൂടുതൽ സംഭവനകൾ നൽകിയത് കുടുംബശ്രീ കളാണെന്ന് അദ്ദേഹം പറഞ്ഞു. സി.സി. മുകുന്ദൻ എം.എൽ.എ. അധ്യക്ഷനായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. രാധാകൃഷ്ണൻ,അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്, പ്രസിഡൻ്റ് ഹരി സി. നരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി ജി വനജകുമാരി, തൊടുപുഴ കുടുംബശ്രീ ചെയർപേഴ്സൺ സുഷമ ജോയ്, സിഐടിയു ജില്ലാ സെക്രട്ടറി യു.പി. ജോസഫ്, അവിണിശ്ശേരി സിഡിഎസ് ചെയർപേഴ്സൺ പി.ജി. പ്രസിത, ഐ.റെ ജൂല, സി. ആർ മിനി, യു.സലിൽ, എസ്.സി. നിർമ്മൽ എന്നിവർ പ്രസംഗിച്ചു. അവണിശ്ശേരി പഞ്ചായത്ത് 10-ാം വാർഡിൽ 4 സെൻ്റ് സ്ഥലവും, 1365 സ്ക്വയർഫീറ്റ് വിസ്‌തീർണ്ണമുള്ള വീട് കണ്ടെത്തി. രാംനേഷിന്റെ അമ്മ മാനസവല്ലിയുടെ പേരിൽ വാങ്ങി. സി.ഡി.എസ്സുകളിൽ നിന്നും ജില്ലാ മിഷൻ ജീവനക്കാർ എന്നിവരിൽ നിന്ന് 55 18124 രൂപ ഫണ്ട് സമാഹരിച്ചിട്ടാണ് ‘വീട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
previous post