തൃപ്രയാർ: തൃപ്രയാർ പാലത്തിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു രണ്ടുപേർക്കു പരിക്ക്. പരിക്കേറ്റ ഓട്ടോയാത്രക്കാരായ കൊടുങ്ങല്ലൂർ അസ്മാബികോളേജ് സ്വദേശിനി നാളിയാട്ട് വീട്ടിൽ കലേഷ് ഭാര്യ സുജാത (40), തൃപ്രയാർ സ്വദേശിനി പുതു വീട്ടിൽ ശ്രേയ(16)എന്നിവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ പഴുവിൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.