മരത്തംകോട്: മരത്തംകോട് ഫർണിച്ചർ നിർമാണശാലയ്ക്ക് തീപിടിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഐഫ ഫർണിച്ചർ ഷോപ്പിലേക്ക് ഫർണിച്ചറുകൾ നിർമ്മിക്കുന്ന മരത്തംകോടുള്ള നിർമാണശാലയിലാണ് തീപിടുത്തം ഉണ്ടായത്. സ്ഥലത്ത് അതിഥിതൊഴിലാളികളും ഉണ്ടായിരുന്നു. നിർമാണശാലയോടു ചേർന്ന് അസംസ്കൃതവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന പ്രത്യേക മുറിയിലാണ് തീ ആദ്യം കണ്ടത്. ഷോട്ട് സർക്യൂട്ട് ആണെന്ന് കരുതുന്നു. ചെറിയൊരു ഭാഗത്ത് മാത്രമാണ് തീപിടുത്തം ഉണ്ടായത്. കുന്നംകുളത്തു നിന്നും ഫയർഫോഴ്സ് എത്തി നിയന്ത്രണവിധേയമാക്കി.
previous post
next post