അന്തിക്കാട്: സിപിഐഎം അന്തിക്കാട് ലോക്കൽകമ്മറ്റിയുടെ നേതൃത്വത്തിൽ സഖാവ് പള്ളിയിൽ ധർമ്മൻ അനുസ്മരണം നടത്തി ലോക്കൽകമ്മറ്റി അംഗം മണിശശി അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയാ കമ്മറ്റി അംഗം ഏ.വി. ശ്രീവത്സൻ ഉൽഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.വി. രാജേഷ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.ആർ. രബീഷ്, എ.കെ. അഭിലാഷ്, വി.കെ. പ്രദീപ്, ദിലീപ് തെക്കൂട്ട്, കെ ജി ഭുവനൻ’ സി.ആർ. ശശി എന്നിവർ സംസാരിച്ചു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷജിൽ സ്വാഗതവും ബ്രാഞ്ച് അംഗം അസീസ് നന്ദി പറഞ്ഞു.
previous post