കാഞ്ഞാണി: മണലൂർ പഞ്ചായത്ത് ഓഫീസ് നവീകരണത്തിൻ്റെ ഭാഗമായി അർദ്ധരാത്രിയിലെ സ്റ്റിക്കർ ഒട്ടിക്കുന്ന പ്രവർത്തി എൽഡിഎഫിലെ പഞ്ചായത്ത് അംഗങ്ങൾ തടഞ്ഞു.നവീകരണ പണി നടത്തേണ്ടതില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞിട്ടും കോൺട്രാക്ടർ അറിയാതെ മറ്റു നാലുപേരെ കൊണ്ടുവന്ന് നവീകരണ പ്രവർത്തി നടത്തിയതാണ് തടഞ്ഞത്. പഞ്ചായത്ത് ഫണ്ട് ധൂർത്ത് അടിക്കുകയാണെന്നും ഇതിൽ അഴിമതിയുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻ്റ് രാജി വക്കണമെന്നും എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. മണലൂർ പഞ്ചായത്തിൻ്റെ 2024 -25 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസ് നവീകരണം നടത്തുന്നതിനു വേണ്ടി അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ അതിൻ്റെ മറവിൽ പഞ്ചായത്ത് ഓഫീസിൻ്റെ മുൻഭാഗത്ത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടത്തിയ പ്രവർത്തിയുടെ കാലാവധി പൂർത്തിയാകും മുൻപ് സ്റ്റിക്കർ ഒട്ടിക്കാൻ ശ്രമിച്ചത് എൽഡിഎഫിലെ ഏഴ് അംഗങ്ങൾ തടയുകയും, പഞ്ചായത്ത് സെക്രട്ടറി ദീപ രമേഷിനും അസി: എഞ്ചിനിയർ വാണിയ്ക്കും ഒപ്പിട്ട് പരാതി നൽകുകയും ചെയ്തിരുന്നു. യാതൊരു കേടുപാടും ഇല്ലാത്ത ഓഫീസിൻ്റെ മുൻഭാഗം ചുവപ്പാണ് എന്നതുകൊണ്ടു മാത്രം അത് മറയ്ക്കാനുള്ള ശ്രമം പ്രസിഡൻ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാഗേഷ് കണിയാംപറമ്പിൽ, ഷേളി റാഫി, സിമി പ്രദിപ്, എൽഡിഎഫ് കൺവീനർ എം.ആർ. മോഹനൻ, വി.വി. സജീന്ദ്രിൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
previous post