തൃപ്രയാർ: കഴിമ്പ്രം വാലി പറമ്പിൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവം 18 ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഗണപതി ഹവനം, കലാശാഭിഷേകം, മൂന്ന് ആനകളുടെ എഴുന്നള്ളിപ്പ, രാത്രിവർണമഴ, അന്നദാനം, നാടകം വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുച്ചീട്ടുകളിക്കാരൻ്റെ മകൾ നാടകം എന്നിവ ഉണ്ടാകും. വാർത്ത സമ്മേളനത്തിൽ സെക്രട്ടറി സ്വപ്ന ജോളി, പവിത്രൻ വാലി പറമ്പിൽ, വി.ജി. അഭിമന്യു എന്നിവർ പങ്കെടുത്തു.
next post