വാടാനപ്പള്ളി: ചിലങ്ക പമ്പിനു തെക്കുവശം കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. തൃത്തല്ലൂർ സ്വദേശി നാലകത്ത് വീട്ടിൽ ഹിലാൽ (19), നാട്ടിക ബീച്ച് സ്വദേശി കാവുങ്ങൽ വീട്ടിൽ നൗഫൽ (18) എന്നിവരെ സാരമായ പരിക്കുകളോടെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ചേറ്റുവ ഫിനിക്സ് ആശുപത്രിയിൽ എത്തിച്ചു.