കണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വി.സെബസ്ത്യാനോസിന്റെ തിരുന്നാൾ ആഘോഷിച്ചു . രാവിലെ 6 നുള്ള തിരുകർമ്മങ്ങൾക്ക് ഫാ. നിതിൻ പൊന്നാരി കാർമ്മീകത്വം വഹിച്ചു. രാവിലെ8 മണിക്കുള്ള തിരുകർമ്മങ്ങൾക്ക് വികാരി ഫാ. ജോസ് ചാലയ്ക്കൽ മുഖ്യകാർമ്മീകനായി. രാവിലെ 10 നുള്ള തിരുന്നാൾ കുർബാനയ്ക്ക് ഫാ.സെബി പുത്തൂർ മുഖ്യ കാർമ്മികനായി. ഫാ. ബാസ്റ്റിൻ പുന്നോലി പറമ്പിൽ തിരുന്നാൾ സന്ദേശം നൽകി.വൈകീട്ട് 4.30 നു ളള കുർബാനക്ക് ഫാ. മിഥുൻ ചുങ്കത്ത് നേതൃത്വം നൽകി. തുടർന്ന് പൊൻകുരിശുകളും മുത്തുകുടകളുമായി നടന്നതിരുന്നാൾ പ്രദക്ഷിണത്തിൽ നൂറുകണക്കിനു പേർ പങ്കെടുത്തു . തിരുന്നാളിനോടനുബന്ധിച്ച് 14 ന് വൈകീട്ട് 7 മണിക്ക് കാഞ്ഞിരപ്പിള്ളി അമല കമ്മ്യൂണിക്കേഷൻ്റെ ബൈബിൾ ഡ്രാമയായ തച്ചൻ പ്രദർശിപ്പിക്കും. വികാരി ഫാ. ജോസ് ചാലയ്ക്കൽ, അസി.വികാരി. ഫാ. നിതിൻ പൊന്നാരി , ട്രസ്റ്റിമാരായ ജെയ്സൺ പോൾ, ജോസഫ് അറയ്ക്കൽ, ബൈജു ജോർജ്, ജിൻ്റോ ചാലിശ്ശേരി എന്നിവർ നേതൃത്വം നൽകി.