വാടാനപ്പള്ളി: ബീച്ച് ചാപ്പക്കടവ് ബദർ മസ്ജിദിൽ കൊല്ലം തോറും നടത്തിവരാറുള്ള രിഫാഈ റാത്തീബിന്റെ അറുപ്പതിയാറാം ആണ്ട് നേർച്ചയുടെ ഭാഗമായി കൊടിയേറ്റം നടത്തി, വാടാനപ്പള്ളി തെക്കേ മഹല്ല് ഖത്തീബ് ഉമർ ബാഖവി പഴയന്നൂർ കൊടിയേറ്റകർമ്മം നിർവഹിച്ചു. ഫെബ്രുവരി ആറാം തിയതി രാത്രി എട്ടുമണിക്ക് നടത്തുന്ന ആണ്ട് നേർച്ച ചടങ്ങുകൾക്ക് സയ്യിദ് ഫസൽ തങ്ങളുടെ നേതൃത്വം നൽകുമെന്ന് കമ്മറ്റി ഭാരവാഹികളായ പ്രസിഡണ്ട് റഹ്മത്തലി, സെക്രട്ടറി ഷൗക്കത്തലി, റാത്തീബ് രക്ഷാധികാരി വി. കെ ബഷീർ, ജലീൽ അഷ്റഫി, ജമാലുദ്ദീൻ, നൗഷാദ് എന്നിവർ അറിയിച്ചു.