അരിമ്പൂർ: അരിമ്പൂർ ഗവ. യു.പി. സ്കൂളിൽ “ഗണിത വിസ്മയം -2025” ഗണിതോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷനായി. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഗണിതശാസ്ത്രത്തിൽ ആർജിച്ച പഠനമികവുകളും അവയുടെ അവതരണവുമാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ വിദ്യാർത്ഥികൾ ഗണിത പ്രതിജ്ഞയുമെടുത്തു. പരിപാടിക്ക് ഗണിത വിസ്മയം എന്ന പേര് കണ്ടെത്തിയ കെ.ആർ. തനിമക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉപഹാരം കൈമാറി. പ്രധാനാധ്യാപിക സി.ജി. കാതറിൻ, ചെയർമാൻ വി.എം. നിഖിൽ, ജനപ്രതിനിധികളായ പി.എ. ജോസ്, കെ.കെ.ഹരിദാസ് ബാബു, സി.പി.പോൾ തുടങ്ങിയവർ സംസാരിച്ചു.
previous post