തളിക്കുളം: പോൾ മോർഫി ചെസ് ക്ലബിൻ്റെ അണ്ടേഴത്ത് നവീൻ മെമ്മോറിയൽ ജില്ലാ ചെസ് മത്സരം എരണേഴത്ത് ക്ഷേത്രകമ്മിറ്റി പ്രസിഡൻ്റ് എ.ആർ. റോഷ് ഉദ്ഘാടനം ചെയ്തു.പോൾ മോർഫി ചെസ് ക്ലബ് പ്രസിഡൻറ് ഡോ. പ്രിൻസ് മദൻ അധ്യക്ഷനായി. റിട്ട.അധ്യാപകൻ എ.ജി. ഹരിദാസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ആർബിറ്റർ നൗഷാദ് മത്സരം നിയന്ത്രിച്ചു. ചെസ് പരിശീലകരായ കെ.സി. അർജ്ജുനൻ,പ്രസാദ് കുമാർ, കെ.സി. ധർമ്മദേവൻ,സി.ജെ. മനോജ് എന്നിവർ പ്രസംഗിച്ചു.മത്സരഫലം -യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ. ഒമ്പത് വയസിനു താഴെയുള്ള വിഭാഗം 1.ബിഡോൺ ബിജു,2.സി.ആർ. ആദിദേവ്,3. യഷ്വാസിൻ നിരാമയ്. 13-വയസിനു താഴെയുള്ള വിഭാഗം.1.കെ.എസ്. ദക്ഷ്നാഥ്, 2.വി.എസ്. ഗൗതം കൃഷ്ണ,3.കാശിനാഥ് സിലർജിത്ത്,17- വയസിനു താഴെയുള്ള വിഭാഗം 1.മഞ്ജുനാഥ് തേജസ്വി,2.തേജസ്വി ശ്രീനിവാസ്,3.അയ്‌ബൽ ജോസ് ആൽഡ്രിൻ.
45 ക്യാഷ് അവാർഡും 42 ട്രോഫികളും സമ്മാനമായി നൽകി