അരിമ്പൂർ: ഗ്രാമപഞ്ചായത്തിൻ്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, മറ്റു സന്നന്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി റാലി നടന്നു. അരിമ്പൂർ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ മദർ നേഴ്സിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് അരങ്ങേറി. കുടുംബാരോഗ്യ കേന്ദ്രം ഡോ. മഞ്ജുഷ വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ സരേഷ് ശങ്കർ, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, മദർ നേഴ്സിങ്ങ് വിഭാഗം ലക്ച്ചറർ മിലു സൂസൻ തോമസ്, ആസൂത്രണ സമിതി ഉപാധ്യകൻ വി.കെ. ഉണ്ണികൃഷ്ണൻ, ക്ഷേമസമിതി കൺവീനർ ടി.കെ. രാമകൃഷ്ണൻ, വാർഡംഗങ്ങളായ സി.പി.പോൾ, ജില്ലി വിത്സൻ, സലിജ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.