News One Thrissur
Updates

തൃശൂർ ചിൽഡ്രൻസ് ഹോമിൽ 17-കാരനെ 16 വയസുകാരൻ തലക്കടിച്ചു കൊന്നു

 

തൃശൂർ: ചിൽഡ്രൻസ് ഹോമിൽ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിനിടെ പതിനേഴുകാരനെ പതിനാറുകാരൻ തലക്കടിച്ചു കൊന്നു. രാമവർമപുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്. പതിനാറുകാരനാണ് കൊല നടത്തിയത്. ഇന്നലെ രാത്രി ഉണ്ടായ തർക്കത്തെ തുടർന്ന് ഇന്നു വീണ്ടും അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് അഭിഷേകിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്. അഭിഷേകിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്

Related posts

ചരക്ക് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Sudheer K

എടത്തിരുത്തിയിൽ ടിപ്പർ ലോറി കുളത്തിലേയ്ക്ക് മറിഞ്ഞു;ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Sudheer K

വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി.

Sudheer K

Leave a Comment

error: Content is protected !!