ചേർപ്പ്: പെരുമ്പിള്ളിശേരി ചങ്ങരയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിൽ 7-ാം മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 19 മുതൽ 26 വരെ നടക്കും. 19 ന് വൈകീട്ട് 5 ന് യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രത്തിൽ നിന്ന് ഭക്തർ ഘോഷയാത്രയായി ആനയിക്കും 6 ന് കാത്തലിക് സിറിയൻ ബാങ്ക് മുൻ ചെയർമാൻ ടി.എസ് അനന്തരാമൻ ഉദ്ഘാടനം ചെയ്യും. വെള്ളത്തിട്ട് കിഴക്കേടത്ത് മാധവൻ നമ്പൂതിരി യജ്ഞാചാര്യനാകും. 23 ന് ശ്രീകൃഷ്ണാവതാരദിനത്തിൽ വൈകീട്ട് തിരുവാതിരക്കളി, കേൽക്കളി എന്നിയുണ്ടാകും. 24 ന് രുഗ്മണി സ്വയംവര ഘോഷയാത്ര പെരുമ്പിള്ളിശേരിഭുവനേശ്വരി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. ദിവസവും പ്രസാദ ഊട്ടും ഉണ്ടാകും വാർത്ത സമ്മേളനത്തിൽ ക്ഷേത്ര സമിതി ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് പി.രാഘവൻ നായർ, സെക്രട്ടറി ടി.എൻ ബാലൻ, ജന: കൺവീനർ എം. രാമചന്ദ്രൻ, പ്രവീൺ ആഞ്ചേരി, എന്നിവർ പങ്കെടുത്തു.
previous post