തൃപ്രയാർ: മണപ്പുറം ഫണ്ടേഷൻ്റെ സ്വിമ്മിൻ അക്കാദമിയിൽ ഞായറാഴ്ച സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്ന നാല് വിഭാഗവും 26 വയസിനു മുകളിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഒരു വിഭാഗത്തിലുമാണ് മത്സരം നടക്കുക. വിജയികൾക്ക് 50000, 3000, 2000 എന്നി കാഷ് പ്രൈസ് നൽകും. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറു വരെയാണ് മത്സരം നടക്കുക. വാർത്ത സമ്മേളനത്തിൽ മാഫിറ്റ് ഡയറക്ടർ കെ.എം. റഫീക് , വി.എസ്. വിബിൻ, ലിബർട്ട് ജോസഫ്, പരിശീലകരായ എൻ. നിധിന, എസ് ശബരി എന്നിവർ പങ്കെടുത്തു.