കണ്ടശ്ശാങ്കടവ്: എസ് എച്ച് ഓഫ് മേരിസ് സി.ജി.എച്ച് എസ്സിൽ 101-ാം വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും നടത്തി. സി.എം.സി തൃശ്ശൂർ നിർമല പ്രോവിൻസ് ഉന്നത വിദ്യഭ്യാസ കൗൺസിലർ സിസ്‌റ്റർ .ഡോ. മാർഗരറ്റ് മേരി സി.എം.സി. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കെ ശശീന്ദരൻ ഉദ്ഘാടനം നിർവഹിച്ചു. കണ്ടശ്ശാങ്കടവ് സെൻ്റ് മേരീസ് ഫൊറോന വികാരി റവ. ഫാ. ജോസ് ചാലക്കൽ അനുഗ്രഹ പ്രഭാക്ഷണം നടത്തി. ദേശീയ തലത്തിൽ വിജയികളായവരെ മണലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്തും സംസ്ഥാന തല വിജയകളെ ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്തും ആദരിച്ചു. ഹെഡ്മിസ്ട്രസ്സ് സിസ്‌റ്റർ ഐറിൻ ആൻ്റണി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് ലോക്കൽ മാനേജർ സിസ്റ്റർ ആത്മ സി.എം.സി സമ്മാനങ്ങൾ വിതരണം ചെയ്തു. മണലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കവിത രാമചന്ദ്രൻ, സ്റ്റാഫ് പ്രതിനിധി ജോൺസ ജോർജ്ജ്, വിദ്യർത്ഥി പ്രതിനിധി കുമാരി മരിയോലിന ടി.എസ് എന്നിവർ സംസാരിച്ചു. ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ഐറിൻ ചാക്കോ, പൗളി എ.ജി എന്നിവർക്ക് യാത്രയപ്പ് നൽകി. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് അഡ്വ.ജസ്റ്റിൻ ചിരിയൻകണ്ടത്ത് സ്വാഗതവും സ്കൂൾ ലീഡർ ആൻസ് മരിയ കെ.വി നന്ദി പ്രകാശനവും നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
next post