തൃപ്രായർ: നാട്ടിക ഗ്രാമ പഞ്ചായത്തിലെ വിവിധ റോഡുകളിൽ നിന്നും കാനകളിൽ നിന്നും രാമൻ കുളം പരിസരത്തു നിന്നും ലഭ്യമായ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മണ്ണ് നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിൽപ്പന നടത്തി ഇതിലൂടെ പഞ്ചായത്തിന് ലഭിക്കേണ്ട ലക്ഷകണക്കിന് രൂപ നഷ്ടപ്പെടുത്തിയതായി നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി പറഞ്ഞു. ഗ്രാമ പഞ്ചായത്തുകൾക്ക് റോഡുകളിൽ നിന്നും കാനകളിൽ നിന്നും ലഭിക്കുന്ന മണ്ണ് ലേലം ചെയ്തോ കൊട്ടേഷൻ ക്ഷണിച്ചോ ആണ് ഗ്രാമ പഞ്ചായത്ത് വില്പന നടത്തേണ്ടത്. എന്നാൽ പഞ്ചായത്ത് ഒരു നടപടിയും ഔദ്യോഗികമായി പൂർത്തിയാകാതെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇഷ്ടക്കാർക്ക് പണം വാങ്ങി മണ്ണ് വിറ്റത് സമ്പൂർണ്ണ അഴിമതിയാണ്. സമീപ പഞ്ചായത്തുകളിലെല്ലാം റോഡ് നിർമാണത്തിലൂടെയും കാന നിർമ്മാണത്തിലൂടെയും ലഭിച്ച മണൽ ഗ്രാമ പഞ്ചായത്ത് ടെണ്ടർ ചെയ്തും ലേലം ചെയ്തും വിറ്റഴിച്ചപ്പോൾ അര കോടി വരെ ലഭിച്ച പഞ്ചായത്തുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ നാട്ടിക ഗ്രാമ പഞ്ചായത്തിൽ മണ്ണ് ടെണ്ടർ ചെയ്ത് കിട്ടിയതിന്റെ കണക്ക് എവിടെയാണെന്ന് ചോദിച്ചാൽ പഞ്ചായത്ത് പ്രസിഡന്റിന് മറുപടി ഒന്നു ഇല്ല എന്നും ഷൗക്കത്തലി പറഞ്ഞു. മണൽ വിറ്റതിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിജിലൻസ് അന്വേഷണ നടത്തണമെന്നും പി.ഐ. ഷൗക്കത്തലി ആവിശ്യപ്പെട്ടു,കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി പഞ്ചായത്തിന്റെ മണ്ണ് കട്ടു വിറ്റ ഭൂരിപക്ഷം നഷ്ട്ടപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് നാട്ടിക പഞ്ചായത്തിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.വി. ഷൈൻ, നാട്ടിക ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മാധവൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, പഞ്ചായത്ത് മെമ്പർമാരായ സി.എസ്മ. ണികണ്ഠൻ, കെ.ആർ. ദാസൻ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റീന പത്മനാഭൻ, രഹന ബിനീഷ് എന്നിവർ സംസാരിച്ചു. പി.കെ. നന്ദനൻ, യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് റാനീഷ് കെ രാമൻ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.കെ. വാസൻ ,മത്സ്യ തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു പനക്കൽ, സുധി ആലക്കൽ, കൃഷ്ണകുമാർ എരണെഴത്ത് വെങ്ങാലി, സി.എസ്. സിദ്ധാർത്ഥൻ, എം.വി. ജയരാജൻ, മണികണ്ഠൻ ഗോപുരത്തിങ്കൽ, ഷിനി, മോഹൻദാസ് പുലാക്ക പറമ്പിൽ തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.