കൊടുങ്ങല്ലൂർ: പണയം വെച്ച സ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ധനകാര്യ സ്ഥാപന ഉടമയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പണിക്കശ്ശേരി ഫൈനാൻസ് എന്ന ധനകാര്യസ്ഥാപനത്തിൻ്റെ ഉടമയായിരുന്ന എറിയാട് മഞ്ഞളിപ്പള്ളി സ്വദേശി പണിക്കശ്ശേരി നാസറി (43) നെയാണ് സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ ഇടപാടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ഇയാൾ ഒളിവിൽ പോയിരുന്നു, തുടർന്ന് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.