കയ്പമംഗലം: കാളമുറി സെൻ്ററിൽ കാർ ആക്രമിച്ച് യുവാക്കളെ മർദ്ദിച്ചു. നാല് പേർക്ക് പരിക്കുണ്ട്. കയ്പമംഗലം സ്വദേശികളായ മനു, താലിബ്, ഖമറുദ്ദീൻ, മതിലകം എമ്മാട് സ്വദേശി നിസാം എന്നിവർക്കാണ് പരിക്ക്. ഇവരെ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഒൻപതരയോടെയാണ് സംഭവം, നിരവധി ബൈക്കുകളിലായി എത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവരെയാണ് ഇവർ ആക്രമിച്ചത്. കാറും അടിച്ചു തകർത്തിട്ടുണ്ട്. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു.
previous post