തൃപ്രയാർ: എൻ.എൻ.ഡി.പി യോഗം നാട്ടിക യൂണിയനിൽ 1824 ൽ ആലുവ അദ്വൈത ആശ്രമത്തിൽ നടത്തിയ സർവ്വമത സമ്മേളനത്തിൻ്റെ നൂറാം വാർഷികം വിപുലമായി ആഘോഷിച്ചു. ശ്രീ നാരായണ ഗുരുദേവൻ്റെ നിർദ്ദേശ പ്രകാരം നടന്ന ഈ സർവ്വമത സമ്മേളനം ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ ഒന്നാമത്തേതുംന്നയിരുന്നു. വാദിക്കാനും ജയിക്കാനുമല്ല – അറിയാനും അറിയിക്കാനുമാണ് ഈ സർവ്വമത സമ്മേളനം ഗുരുദേവൻ സംഘടിപ്പിച്ചത്. നൂറു വർഷങ്ങൾക്കു ശേഷവും ഈ സർവ്വമത സമ്മേളനത്തിൻ്റെ കാലീക പ്രസക്തി വർദ്ധിച്ചിരിക്കുകയാണ്. നാട്ടിക എസ്.എൻ.ഡി.പി യൂണിയൻഹാളിൽ നാട്ടിയ യൂണിയൻ പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ തഷണാത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡൻ്റ് പി.വി. സുദിപ് കുമാർ അധ്യക്ഷത വഹിച്ചു. ജയന്തൻ പുത്തൂർ, പ്രകാശ്കടവിൽ, ബിന്ദു മനോജ്, പ്രഭാ ശങ്കർ തുടങ്ങിയവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംപ്പുള്ളി സ്വാഗതവും നരേന്ദ്രൻ തയ്യിൽ നന്ദിയും പറഞ്ഞു. സി.എസ്.ഗണേശൻ , തുഷാർ ഇല്ലിക്കൽ, ബിനോയ് പാണ പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
previous post