വലപ്പാട്: കഴിമ്പ്രം വാലിപ്പറമ്പിൽ ഭദ്രകാളി അന്നപൂർണേശ്വരി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. രാവിലെ മഹാഗണപതിഹവനം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ദേവിമാർക്ക് ഗോള സമർപ്പണം, ശീവേലി ഉച്ചപൂജ, വൈകിട്ട് പകൽപൂരം, ദീപാരാധന, വർണ്ണമഴ രാത്രി തായമ്പക, അന്നദാനം, രാത്രി 8 മണിക്ക് വൈക്കം മുഹമ്മദ് ബഷീറിൻറെ മുച്ചിട്ടുകളിക്കാരന്റെ മകൾ എന്ന നാടകം, പുലർച്ചെ വടക്കും വാതിൽ ഗുരുതി എഴുന്നുള്ളിപ്പ് മംഗളപൂജ എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി, ക്ഷേത്രം മേൽശാന്തി രനീഷ് എന്നിവർ മുഖ്യകാർമ്മികരായി. ക്ഷേത്രം പ്രസിഡൻ്റ് അരുൺകുമാർ, സെക്രട്ടറി സ്വപ്നജോളി, ട്രഷറർ സുനിൽബാബു, ഭാരവാഹികളായ പവിത്രൻ, രാജീവൻ, സന്തോഷ്ബാബു, അഭിമന്യു എന്നിവർ നേതൃത്വം നൽകി.
previous post