പഴുവിൽ: പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ ജനുവരി 17, 18, 19 തിയ്യതികളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, വിശുദ്ധ അന്തോണീസിൻ്റെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. തിരുനാൾദിനമായ ജനുവരി 19 ഞായറാഴ്ച്ച രാവിലെ 6 നും 8:30 നും വിശുദ്ധ കുർബാന ഉണ്ടായിരുന്നു. രാവിലെ 10:30 ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ആലുവ സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിഷണൽ സെക്രട്ടറി റവ. ഫാ. റിജോ മുരിങ്ങാത്തേരി മുഖ്യ കാർമികനായി. ആമ്പക്കാട് ഇടവക ഫാ. ജോഫി അക്കരപ്പറ്റിയേക്കൽ സഹകാർമ്മികനായി. ചേറൂർ നെസ്റ്റ് ഡയറക്ടർ റവ. ഫാ. റ്റിജോ മുള്ളക്കര തിരുനാൾ സന്ദേശം നൽകി. വൈകിട്ട് 4 മണിയുടെ വിശുദ്ധ കുർബാനക്കു ശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രദക്ഷിണത്തിന് ശേഷം വർണ്ണമഴ ഉണ്ടായിരുന്നു. പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ ആന്റോ മേയ്ക്കാട്ടുകുളം, ഡിനോ ദേവസ്സി, ടിന്റോ ജോസ്, അനിൽ ആന്റണി, തിരുനാൾ ജനറൽ കൺവീനർ സ്റ്റീഫൻ ലാസർ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ജനുവരി 10ന് നവനാൾ തിരുകർമ്മങ്ങൾ ആരംഭിച്ചു. ജനുവരി 12 ന് തിരുനാളിന് കൊടികയറി. ദീപാലങ്കരം സ്വിച്ച് ഓൺ കർമ്മം ജനുവരി 17നും, പ്രസുദേന്തിവാഴ്ച്ച, കൂട് തുറക്കൽ ശുശ്രൂഷകൾ ജനുവരി 18 നും നടന്നു. അമ്പ് എഴുന്നള്ളിപ്പുകൾ ജനുവരി 17, 18 തിയ്യതികളിൽ രാത്രിയോടെ പള്ളിയങ്കണത്തിൽ സമാപിച്ചു. എട്ടാമിടം ജനുവരി 26 ഞായറാഴ്ച്ചയാണ് ആഘോഷിക്കുന്നത്.