കൊടുങ്ങല്ലൂർ: കോഴിക്കോട് ഓമശേരിയിൽ ആൾ മറയില്ലാത്ത കിണറ്റിൽ വീണ് കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു. കൊടുങ്ങല്ലൂർ അഴീക്കോട് മേനോൻ ബസാറിന് പടിഞ്ഞാറ് ഭാഗത്ത് മദീനാ നഗറിൽ ഒറ്റ തൈക്കൽ അബ്ദുൽ റഷീദിന്റെ മകൻ ഷംജീർ (36) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് മസ്ക്കറ്റിൽ നിന്നും എത്തിയ ഷംജീർ ഓമശേരിയിലുള്ള സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് കോഴിക്കോട്ടെത്തിയത്. തിങ്കളാഴ്ച പുലർചെയാണ് അപകടം. താമസ സ്ഥലത്തേക്ക് പോകാനായി കാറെടുക്കാൻ എളുപ്പ വഴിയിലൂടെ ഇറങ്ങിയപ്പോൾ കാൽ വഴുതി കിണറിലേക്ക് പതിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഷംജീറിനെ പുറത്തെത്തിച്ചത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.