പെരിങ്ങോട്ടുകര: ആവണങ്ങാട്ട് കളരി കിഴക്കേപ്പാടത്ത് ഇന്നലെ രാവിലെ നടന്ന 127 നെല്ലിനങ്ങളുടെ കൊയ്ത്തുത്സവത്തിൽ മന്തി പി.പ്രസാദ് ഒഡീഷയിലെ കലാബാത്ത് എന്ന നെല്ല് കൊയ്ത ശേഷം കൃഷിയിറക്കിയ സർവതോഭദ്രം ഓർഗാനിക്സ് പ്രസിഡന്റ് ഏ.യു.ഹൃഷികേശ് പണിക്കരുടെ തലയിൽ വച്ച് കൊടുക്കുന്നു. ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം ഓർഗാനിക്സ് കൃഷിയിറക്കിയ 127 തരം നെല്ലിനങ്ങളുടെ കൊയ്ത്തുത്സവം മന്ത്രി പി .പ്രസാദ് കാലബാത്ത് എന്ന നെല്ലിനം കൊയ്ത് ഉദ്ഘാടനം ചെയ്തു. ആവണങ്ങാട്ടിൽ കളരി കാരണവർ എ.യു.രഘുരാമൻ പണിക്കർ അധ്യക്ഷത വഹിച്ചു. സർവതോഭദ്രം ഓർഗാനിക്സ് പ്രസിഡന്റ് ഏ.യു.ഹൃഷികേശ് പണിക്കർ, മുൻ മന്ത്രി വി.എസ്.സുനിൽകുമാർ, സി.സി.മുകുന്ദൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ജില്ലാപഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സീന അനിൽകുമാർ, മിനി ജോസഫ്, കെ.ആർ.രൺദീപ്, ഗാനരചിയതാവ് കിഴക്കേടത്ത് മാധവൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. ജൈവകൃഷി കാർഷിക മേഖലയിലെ സംഭവനയ്ക്ക് കെ.ആർ.ശ്രീനി, കെ.ലെനീഷ് (വയനാട്) എന്നിവരെ അനുമോദിച്ചു.