അന്തിക്കാട്: പഞ്ചായത്തിലെ പടിയം പ്രദേശത്തെ തീരദേശമുൾപ്പെടുന്ന 1,13,14,15 എന്നീ വാർഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും പൊതു പൈപ്പിലൂടെ ശുദ്ധജലം വിതരണം ചെയ്യണമെന്നും തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാർഡ് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേത്യത്വത്തിൽ പുലാമ്പുഴ കടവിൽ നിന്നും മുറ്റിച്ചൂർ കടവിലേക്ക് തീരദേശ പ്രതിഷേധ ജാഥ നടത്തി.മുൻ ഡി സി സി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.ബി.രാജീവ് അധ്യക്ഷത വഹിച്ചു. യോഗനാഥൻ കരിപ്പാറ ആമുഖ പ്രഭാഷണം നടത്തി. ഷൈൻ പള്ളിപ്പറമ്പിൽ, അക്ബർ പട്ടാട്ട്, വി.കെ മോഹനൻ, ഉസ്മാൻ അന്തിക്കാട്, ബിജേഷ് പന്നിപ്പുലത്ത്, ഷാനവാസ് അന്തിക്കാട്, വി.ബി.ലിബീഷ്, അശ്വിൻ ആലപ്പുഴ, എന്നിവർ പ്രസംഗിച്ചു. റസിയ ഹബീബ്, അജു ഐക്കാരത്ത്, എ.വി.യദുകൃഷ്ണ, പി.തങ്കമണി, രാധാകൃഷ്ണൻ ആന്തു പറമ്പിൽ, ശ്രീവത്സൻ കുന്നത്തുള്ളി, സി.ആർ.ഷൺമുഖൻ, സിദ്ധാർ ത്ഥൻ കളത്തിൽ, എന്നിവർ നേതൃത്വം നൽകി, സമാപന പൊതുയോഗം ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് ഉദ്ഘാടനം ചെയ്തു.