News One Thrissur
Updates

എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. 

മാള: പോലീസ് സ്റ്റേഷൻ പരിധിയിലെ വടമ എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടറായി പ്രവർത്തിയെടുത്ത് വരുന്ന പ്രിൻസനും, എക്സൈസ് പാർട്ടിയും ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിൻെറ ഭാഗമായി 21/01/2025 തിയ്യതി പെട്രോളിങ് ഡ്യൂട്ടി ചെയ്തുവരുന്ന സമയം, പുത്തൻചിറ കണ്ണികുളങ്ങര പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇരുചക്ര വാഹനത്തിലിരുന്ന 4 യുവാക്കളെ ചോദ്യം ചെയ്ത് അവരുടെ കയ്യിലിരുന്ന ബാഗ് പരിശോധിക്കാൻ ശ്രമിച്ചമ്പോൾ, താങ്ങൾക്കെതിരെ കേസെടുത്തു കൊള്ളാൻ ആക്രോശിച്ചുകൊണ്ട് കൈവശമുണ്ടായിരുന്ന സ്ക്രൂഡ്രൈവർ പോലുള്ള ഉപകരണം കൊണ്ട് പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു ഉണ്ടായത്. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥൻ തന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മാള പോലീസ് കേസ്സെടുക്കുകയും, തുടരന്വേഷണത്തിൽ പ്രതികളിൽ ഒരാളായ മുഹമ്മദ് അസിൻ, 18/25. S/o നാസർ. കുറ്റിപ്പുഴക്കാരൻ വീട്, മാള എന്നയാളെ 23/01/2025 തിയ്യതി മാള പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ IPS ൻെറ നിർദേശപ്രകാരം, സബ്ബ് ഇൻസ്പെക്ടർ ശ്രീനി, ജിഎസ്ഐ ജസ്റ്റിൻ, ജിഎഎസ്ഐ  നജീബ്, പോലീസ് ഉദ്യോഗസ്ഥരായ ദിബീഷ്, സനീഷ്, രാഗിൻ എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് മേൽ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയായ മുഹമ്മദ് അസിൻ, 18/25. S/o നാസർ. കുറ്റിപ്പുഴക്കാരൻ വീട്, മാള എന്നയാൾ മുൻപും കഞ്ചാവ് കേസ്സുകളിൽ ഉൻപ്പെട്ടിട്ടുള്ള വ്യക്തിയാണ്.

Related posts

വത്സല അന്തരിച്ചു.

Sudheer K

കയ്പമംഗലത്ത് കുതിരയെ കെട്ടഴിഞ്ഞ നിലയിൽ കണ്ടെത്തി

Sudheer K

ചേർപ്പ് സർവ്വീസ് സഹകരണ ബാങ്ക് വജ്രജൂബിലി സൂപ്പർ മാർക്കറ്റിൽ വ്യാപാരോത്സവ് ആരംഭിച്ചു

Sudheer K

Leave a Comment

error: Content is protected !!