News One Thrissur
Updates

കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് റേഡിയോകൾ നൽകി എടക്കഴിയൂർ സീതി സാഹിബ് ഹൈസ്ക്കൂളിൻ്റെ നല്ല മാതൃക

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് ഹൈസ്ക്കൂളിലെ സീഡ് പ്രവർത്തനങ്ങൾക്ക് വിരാമമില്ല. കുന്ദംകുളം ഗവ. ബ്ലൈൻ്റ് സ്കൂളിൽ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് റേഡിയോകൾ വിതരണം ചെയ്തു. പ്രിൻസിപ്പൾ ഫൗസിയ ടീച്ചർ പോഗ്രാം ഉദ്ഘാടനം ചെയ്തു. സാൻ്റി ഡേവീഡ്, പി.കെ സിറാജുദ്ധീൻ, ഷാജിന, ഷീജ, തുടങ്ങി അദ്ധ്യാപകർക്കൊപ്പം അമ്പതോളം വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ വൈസ് പ്രിൻസിപ്പൾ ജോഷി ജോർജ് സന്ദേശവും നൽകി. കലാപരിപാടികളും ഉണ്ടായിരുന്നു. പ്രോജക്റ്റ് കേട്ടറിഞ്ഞ ഈ സ്കൂളിലെ റിട്ടയർ ചെയ്ത ഹിന്ദി അദ്ധ്യാപകൻ സുരേഷും, ശ്രീമതിയും കുന്ദംകുളത്തെത്തി. സ്കൂളിൽ സമൂഹസദ്യയും നടത്തി. പ്രിൻസിപ്പാൾ ഫൗസീന ടീച്ചർ നന്ദി പറഞ്ഞു.

Related posts

തൃപ്രയാറിൽ ഇന്ന് വൈകീട്ട് 4 മുതൽ ഗതാഗത നിയന്ത്രണം.

Sudheer K

അബ്ദുൽസലാം അന്തരിച്ചു.

Sudheer K

വാഹനാപകടത്തിൽ നെല്ലുവായ് സ്വദേശിയായ യുവാവ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!