കാഞ്ഞാണി: മണലൂർ റിബൽസ് ക്ലബ്ബ് അംഗങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു ഏനാമാവ് കെട്ടുങ്ങൽ ടര്‍ഫിൽ വെച്ച് മുൻ പഞ്ചായത്ത് മെമ്പർ ലിന്റോ ആന്റണി ജഴ്സി വിതരണോദ്ഘാടനം നിർവഹിച്ചു. റിബൽസ് ക്ലബ്ബിന്റെ രക്ഷാധികാരി എം.വി. അരുൺ അധ്യക്ഷത വഹിച്ചു.ക്ലബ്ബ് ഭാരവാഹികളായ ജാക്സൺ കെ ജോയ്, വൈശാഖ് വിഎസ്, ദിബിൻ എം.ഡി, അശ്വിൻ കെ.എസ്, അതുൽ കൃഷ്ണ സി ബി, വിശ്വജിത്ത് സി.ബി എന്നിവർ സംസാരിച്ചു.