സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ബുധനാഴ് ഒറ്റയടിക്ക് 600 രൂപ വർധിച്ചതോടെയാണ് സ്വർണവില 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
previous post