News One Thrissur
Updates

മുറ്റിച്ചൂർ പാലത്തിൽ കഞ്ചാവ് വിൽപ്പന: ബീഹാർ സ്വദേശി പിടിയിൽ

അന്തിക്കാട്: മുറ്റിച്ചൂർ പാലം പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടന്നു വരുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബീഹാർ സ്വദേശി പിടിയിൽ. ബിഹാർ ചമ്പാറ സ്വദേശി രാജേഷ് സോണി (30) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 95 ഗ്രാം കഞ്ചാവും പിടി കൂടി. ബിഹാർ സ്വദേശിയായ ഇയാൾ കാളമുറിയിലാണ് താമസം. ആക്രി വസ്തുക്കൾ ശേഖരിക്കുന്ന ജോലിക്കാരനായ ഇയാൾ മറ്റൊരു അതിഥി തൊഴിലാളിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് പോലീസിൽ മൊഴി നൽകിയിട്ടുള്ളത്.

Related posts

അമ്മിണി അന്തരിച്ചു

Sudheer K

മാലിന്യമുക്ത നവകേരളം. നമ്പിക്കടവ് ബീച്ച് ശുചീകരിച്ചു.

Sudheer K

വലപ്പാട് ഉപജില്ലയിൽ നിന്നും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ്  സ്കോളർഷിപ്പ് നേടിയ ഇരുനൂറോളം വിദ്യാർത്ഥികളെ ആദരിച്ചു.

Sudheer K

Leave a Comment

error: Content is protected !!