News One Thrissur
Updates

വലപ്പാട് എം.ഡി.എം.എയുമായി 2 പേർ അറസ്റ്റിൽ

തൃപ്രയാർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എറിയാട് സ്വദേശി അമ്പലത്ത് വീട്ടിൽ ഇബിനുൾ മുഹമ്മദ് (24),ചെന്ത്രാപ്പിന്നി സ്വദേശി കുടംപുളി വീട്ടിൽ നിഷിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള വാഹന  പരിശോധനയിൽ വലപ്പാട് കോതകുളത്ത് വെച്ചാണ് പോലീസിന്റെയും ജില്ലാ ഡാൻസാഫിൻ്റെയും നേതൃത്വത്തിൽ ഇരുവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും 2.5 1ഗ്രാം എംഡിഎംഎയും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎ വിൽപ്പനയ്ക്കായി സൂക്ഷിച്ച കവറുകളും ഉപയോഗിക്കുന്ന ഫണലും കണ്ടെത്തി. പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് വില്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവന്നിരുന്നത്. പ്രതികളിൽ ഇബിനുൾ മുഹമ്മദ് 2022ൽ മതിലകം പോലീസ് സ്റ്റേഷൻ അടിപിടി കേസിൽ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ മേൽ നോട്ടത്തിൽ വലപ്പാട് എസ്എച്ച്ഒ എം.കെ.രമേശ്. എസ്ഐ സദാശിവൻ എസ്ഐ സിനി, സീനിയർ സിപിഒ പ്രബിൻ, മനോജ്, റഷീദ്, സിപിഒ സന്ദീപും ഡാൻസാഫ് അംഗങ്ങളായ എസ് ഐ ജയകൃഷ്ണൻ, ഷൈൻ, സൂരജ് ദേവ്, ബിജു ഇയാനി, ബിജു, സോണി സിപിഒ ഷിന്റോ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

വിൻസെന്റ് അന്തരിച്ചു

Sudheer K

ലോകം ആരാധനയോടെ നോക്കിക്കാണുന്ന ഗാന്ധിജിയെ അറിയാത്ത ഇന്ത്യക്കാരൻ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവൻ : ടി.എൻ. പ്രതാപൻ എംപി

Sudheer K

കേന്ദ്ര സർക്കാരിനെതിരെ ഏങ്ങണ്ടിയൂരിൽ സി.പി.ഐ പ്രതിഷേധം.

Sudheer K

Leave a Comment

error: Content is protected !!