News One Thrissur
Updates

കണ്ടശാംകടവിലും പരിസരങ്ങളിലും അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന യുവാവിനെ ജില്ലാ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

കണ്ടശാംകടവ്: കഴിഞ്ഞ ഒരാഴ്ചയായി കണ്ടശാംകടവിലും പരിസരങ്ങളിലും അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന യുവാവിനെ ജില്ലാ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പൊതുപ്രവർത്തകൻ എം.വി അരുണിന്റെ നേതൃത്വത്തിൽ അന്തിക്കാട് പോലീസും ചേർന്നാണ് ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2, ൻ്റെ നടപടികൾക്ക് ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത് . മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം ആൻ്റണി കൊമ്പൻ്റെ വാഹനത്തിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. അന്തിക്കാട് സ്റ്റേഷനിലെ പോലീസുകാരായ ആഷിക് ജെ, ഷാജഹാൻ എൻ പൊതു പ്രവർത്തകരായ ജോസഫ് പള്ളിക്കുന്നത്ത്,ഷാജു വളപ്പിലാ, ശ്യാം സി എം, ജെഫിൻ ജോയ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

Related posts

ഒമാനിൽ വാഹനാപകടം: തൃശൂർ സ്വദേശിയായ നഴ്സുമാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു.

Sudheer K

അന്തിക്കാട് പോസ്റ്റ് ഓഫിസ് കെട്ടിടം തകർച്ചാഭീഷണിയിൽ

Sudheer K

സുഹറാബി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!