കാഞ്ഞാണി: മണലൂർ പുത്തനങ്ങാടി ഭാഗത്തുനിന്നും ഇടഞ്ഞോടിയ ആന കാഞ്ഞാണി – തൃശൂർ സംസ്ഥാന പാതയിൽ നിലയുറപ്പിച്ചതോടെ ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച വൈകീട്ട് 6.30 യോടെയാണ് ആന ഇടഞ്ഞോടിയത്. പെരുമ്പുഴ പാലം വഴി എറവിലെത്തിയ ആനയെ ഇതുവരെ തളയ്ക്കാനായിട്ടില്ല. സംഭവത്തെ തുടർന്ന് തൃശൂർ – കാഞ്ഞാണി റൂട്ടിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ആന നാശഷ്ടങ്ങൾ ഒന്നും വരുത്തിയതായി വിവരം ലഭിച്ചിട്ടില്ല.