തളിക്കുളം: പഞ്ചായത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡുകൾ പുനർ നിർമിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ്സ് തളിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്താം ഘട്ട സമരം നടത്തി. കറുത്ത തുണി കൊണ്ട് വായ മൂടി കെട്ടി മനുഷ്യ ചങ്ങല തീർത്ത് കൊണ്ടാണ് തളിക്കുളം സെന്റർ ബീച്ച് റോഡിൽ കോൺഗ്രസ്സ് പ്രതിഷേധ സമരം നടത്തിയത്. തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ച സമര പരിപാടി നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ഉത്ഘാടനം ചെയ്തു. പണം ഉണ്ടായിട്ടും മഴ മാറിയിട്ടും എല്ലാ സാഹചര്യങ്ങൾ അനൂകൂലമായിട്ടും റോഡ് പണിയാൻ കാലതാമസം ഉണ്ടാക്കുന്നത് എന്ത് കൊണ്ടാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിശദീകരണമെന്ന് പി.ഐ. ഷൗക്കത്തലി പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് റോഡ് പണിയാൻ കരാർ ഏറ്റെടുത്തവർ അതിൽ നിന്ന് പിറകോട്ടു പോകുന്നത് ചോദ്യം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റ്റിന് തന്റേടം ഇല്ലാത്തത് എന്തൊക്കെ കള്ള കളികൾ നടന്നിട്ടുണ്ട് എന്നതിന് തെളിവാണെന്നും പി.ഐ. ഷൗക്കത്തലി പറഞ്ഞു. തളിക്കുളം പഞ്ചായത്ത് കണ്ട ഏറ്റവും മോശമായ പഞ്ചായത്ത് ഭരണ നേതൃത്വമാണ് ഇപ്പോൾ ഉള്ളതൊന്നും പഞ്ചായത്ത് വികസനത്തെക്കാൾ പ്രസിഡന്റ്റിന് മറ്റ് പല താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.സമരത്തിൽ കോൺഗ്രസ്സ് നേതാകളായ സുനിൽ ലാലൂർ, ഗഫൂർ തളിക്കുളം, സി.വി. ഗിരി, പി.എം. അമീറുദ്ധീൻ ഷാ, മുനീർ ഇടശ്ശേരി, സി.വി. വികാസ്, ഗീത വിനോദൻ, രമേഷ് അയിനിക്കാട്ട്, പി.കെ. അബ്‌ദുൾ കാദർ, പ്രകാശൻ പുളിക്കൽ, എം.കെ. ബഷീർ, അഡ്വ എ.ടി. നേന, കെ.ടി. കുട്ടൻ, കെ.എസ്. രാജൻ, എ.സി. പ്രസന്നൻ, നീതു പ്രേംലാൽ, കബീർ അരവശ്ശേരി, എ.എ. യൂസഫ്, ടി.യു. സുഭാഷ് ചന്ദ്രൻ, പി.വൈ. ജിംഷാദ്, സിന്ധു സന്തോഷ്, കെ.ആർ. വാസൻ, കെ.എ. മുജീബ്, മദനൻ വാലത്ത്, എൻ മദനമോഹനൻ എ.പി. രത്നാകരൻ, യു.എ. ഉണ്ണികൃഷ്ണൻ, കെ.എ. ഫൈസൽ, വി.സി. സുധീർ, ഷീജ രാമചന്ദ്രൻ, എ.പി. ബിനോയ്, സുമിത സജു, കെ.കെ. ഷൈലേഷ്, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, മീന രമണൻ, ലൈല ഉദയകുമാർ, തുടങ്ങിയവർ സംസാരിച്ചു.
previous post