തളിക്കുളം: എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ഗ്രാമപ്രദക്ഷിണം നടന്നു. ക്ഷേത്രം ഭരണസമിതി പ്രസിഡൻ്റ് എ.ആർ.റോഷ്, സെക്രട്ടറി ഇ.വി.എസ്.സ്മിത്ത്, വൈസ് പ്രസിഡന്റ് ഇ.എസ്. ഷൈജു, ജോ: സെക്രട്ടറി പ്രിൻസ് മദൻ, ട്രഷറർ ഇ.വി. ഷെറി, ഉന്നതാധികാര സമിതി അംഗങ്ങളായ ഇ.സി. പ്രദിപ്, ഇ.പി.കെ.സുഭാഷിതൻ, എ.ആർ. ബാബു ചേർക്കര, ഇ.വി.വി. മോഹൻദാസ്, വി.കെ.ശരികുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 28 ന് രാത്രി 9 ന് പള്ളിവേട്ട നടക്കും.ജനുവരി 29 നാണ് ക്ഷേത്ര മഹോത്സവം. 30 ന് ആറാട്ട് മഹോത്സവത്തോടെ ഉത്സവം സമാപിക്കും.