പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ മുഖാന്തിരം നടപ്പിലാക്കുന്ന 2024 – 25 വർഷത്തെ ജനകീയാസൂത്രണ പദ്ധതി ഞങ്ങളും കൃഷിയിലേക്ക് എന്ന വനിതകൾക്കുള്ള ഇടവിള കിറ്റ് വിതരണം നടത്തി. കൃഷിഭവനിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഒ.എസ്. അഷ്റഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺഷീജ സദാനന്ദൻ, ക്ഷേമ കാര്യ സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർമാൻ സിജോ പുലിക്കോട്ടിൽ, മെമ്പർമാരായ രതി അനിൽകുമാർ, ആന്റോ തൊറയൻ, ജോയ്.സി.എൽ, മീന സുനിൽ, സതി ജയചന്ദ്രൻ, രഹ്നപ്രജു, ശ്രീകല സന്തോഷ്, കൃഷി ഓഫീസർ രൺദീപ് എന്നിവർ പ്രസംഗിച്ചു മൂന്ന് ലക്ഷം വകയി രുത്തി 500 കർഷകർക്ക് ആണ് വിതരണം നടത്തിയത്.