ചേർപ്പ്: നോർത്ത് യൂണിറ്റ് കെ.എസ്.എസ്.പി.യു. 33-ാംവാർഷിക സമ്മേളനം ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ എം പ്രേമപത്മിനി അധ്യക്ഷയായി. 80 വയസ് കഴിഞ്ഞ മുതിർന്ന പെൻഷൻ കാരായകെ.എ.ആനി, ടി ഐ രാമകൃഷ്ണൻ,ഇ പി ഫ്രാൻസിസ്, ഇ കെ ജോർജ്, സൈനബ ബീവി എന്നിവരെ ആദരിച്ചു. വി.കെ. ഹാരിഫാബി വി.എൻ. വിജയഗോപാലൻ, എം. ആർ. കാളിക്കുട്ടി, മേഴ്സി പോൾ, കെ.എസ്. മോഹനൻ, പി.കെ. ലാൽ, കെ.കെ. അംബിക, പി.പി. ഗോപിനാഥൻ എൻ.കെ. സഹദേവൻ, കെ.കെ. ശങ്കരൻ, എം. ഗോവിന്ദൻകുട്ടി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ എൻ.എം പ്രേമ പത്മിനി ( പ്രസി), പി.കെ. ഗോപാലകൃഷ്ണൻ ( സെക്ര), ടി. മോഹൻദാസ് ( ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ചേർപ്പ് പഞ്ചായത്ത് പാലിയേറ്റീവ് കെയർ സെന്ററിന് മുതിർന്ന കിടപ്പ് രോഗികൾക്കുള്ള ഡയപ്പറുകൾ ആശ വർക്കർക്ക് കൈമാറി.
previous post