അന്തിക്കാട്: സമൂഹത്തിലെ നിരാലംബരവും വികലാംഗരുമായ അവശത അനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി 1967ൽ കേരള സർക്കാർ കൊണ്ടുവന്ന കേരള ഭാഗ്യക്കുറി വമ്പൻമാരുടെ കടന്ന് കയറ്റം മൂലം പ്രതിസന്ധി നേരിടുകയാണെന്നും ഇത് തടയാൻ നടപടി വേണമെന്നും ലോട്ടറി ഏജൻസ് ആൻറ് സെല്ലേഴ്സ് യൂണിയൻ സിഐടിയു അന്തിക്കാട് പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. അന്തിക്കാട് പാൽ വിതരണ സഹകരണസംഘം ഹാളിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി പ്രസിഡൻറ് പി.കെ. പുഷ്പകരൻ ഉദ്ഘാടനം ചെയ്തു. നസ്രിയ മുഹമ്മദ് അധ്യക്ഷയായി. സിഐടിയു മണലൂർ ഏരിയ സെക്രട്ടറി വി.ജി. സുബ്രഹ്മണ്യൻ, ഡി.ബി. ദയാനന്ദൻ, എ.വി. ശ്രീവൽസൻ, ടി.ഐ. ചാക്കോ, കെ.വി. രാജേഷ്, എം കെ സദാനന്ദൻ, എം.എ. കുമാരൻ, കെ എസ് രഞ്ജിത്ത്, സി.ആർ. ശശി. എന്നിവർ സംസാരിച്ചു. ഐഡി കാർഡ് വിതരണവും മുതിർന്ന തൊഴിലാളികളെ ആദരിക്കലും സംഘടിപ്പിച്ചു.