പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കെ പി സി സിയുടെ ആഹ്വാനപ്രകാരം പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. റേഷൻ വിതരണത്തിൽ പിണറായി സർക്കാർ കാണിക്കുന്ന അലംഭാവത്തിലും, ജനങ്ങളെ അവഗണിക്കുന്നതിലും, റേഷൻ കടകൾ കാലിയാക്കി ജനങ്ങളെ പട്ടിണിക്കിടുന്നതിലും പ്രതിഷേധിച്ച് റേഷൻ കടയുടെ മുൻപിൽ നടത്തിയ സായാഹ്ന ധർണ്ണ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ വി കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈ.പ്രസിഡന്റ് ആന്റോ തൊറയൻ, മുൻ മണ്ഡലം പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ, കോൺഗ്രസ് നേതാക്കളായ എം.ബി. സജീവൻ, ഇ.എം. ബഷീർ,ലൂയീസ് താണിക്കൽ, എന്നിവർ പ്രസംഗിച്ചു. സജീവൻ ഞാറ്റുവെട്ടി, പ്രമോദ് കണിമംഗലത്ത്, പോൾ പുലിക്കോട്ടിൽ, ജഗദീശ് രാജ് വാളമുക്ക്, നിസ്സാർ കുമ്മം കണ്ടത്ത്. വിനയൻ കൂനമ്പാട്ട്, രാജൻ എന്നിവർ നേതൃത്വം നൽകി.