തൃപ്രയാർ: നാട്ടിക ചെമ്പിപറമ്പിൽ ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. രാവിലെ നിർമ്മാല്യ ദർശനം, ഗണപതി ഹോമം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ശീവേലി, പറയെടുപ്പ്, തിരുവാതിരക്കളി, ക്ലാസിക്കൽ ഡാൻസ്, ഭക്തിഗാനം, ദേവീസ്തുതി, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് പകൽപ്പൂരം, ദീപാരാധന, വർണ്ണമഴ, ദേവാനന്ദ മേളങ്ങൾ, രാത്രി അത്താഴപൂജ, പ്രസാദഊട്ട്, വിളക്കിനെഴുന്നള്ളിപ്പ്, ഇരട്ടതായമ്പക, ഗുരുതി എന്നിവ നടന്നു. ക്ഷേത്രം തന്ത്രി സുതൻ ശാന്തി, മേൽശാന്തി ലാൽ എന്നിവർ മുഖ്യകാർമ്മികരായി. ക്ഷേത്രം ഭാരവാഹികളായ സി.പി രാമകൃഷ്ണൻ, സി.കെ ഗോപകുമാർ, സി.വി വിശ്വേഷ്, സി. കെ അശോകൻ, സി.ജി സന്തോഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.
next post