അന്തിക്കാട്: പഞ്ചായത്ത് 2024-25 വർഷത്തെ പദ്ധതിയായ വനിത കലോത്സവം മുറ്റിച്ചൂർ മൻഹൽ പാലസിൽ വെച്ചു നടത്തി. ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷഫീർ പി എ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ രജീഷ്, ഐസിഡിഎസ് സൂപ്പർവൈസർ വസുമതി കെബി, ഒമ്പതാം വാർഡ് മെമ്പർ രഞ്ജിത്ത് ടിപി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ലീന, മിൽന, മിനി ആന്റോ, മിനിചന്ദ്രൻ, പ്രദീപ് കുമാർ, അനിത ശശി തുടങ്ങിയവർ പങ്കെടുത്തു. വനിത കളുടെ 38 പരിപാടികൾ നടത്തി.
previous post