പെരിങ്ങോട്ടുകര: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ പെരിങ്ങോട്ടുകര എരിയ 25-ാം സമ്മേളനം ചെമ്മാപ്പിള്ളി സെൻ്ററിൽ നിന്ന് പ്രകടനത്തോട് കൂടി ആരംഭിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ജോസ് തേറാട്ടിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പീതാംബരൻ ഇയ്യാനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ബിന്ദു ഷാജി വിശിഷ്ടാതിഥിയായിരുന്നു. ഏരിയ സെക്രട്ടറി ഷിമ്മി ശിവദാസ് പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ സി.ആർ.വിശ്വംഭരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഷെക്കീല ലത്തീഫ്, ബീന ജയൻ, സജി സന്തോഷ്, സി.എ.ജോയ്, ബിജിലി തമ്പി എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് പീതാംബരൻ ഇയ്യാനി, സെക്രട്ടറി ഷിമ്മി ശിവദാസ്, ട്രഷറർ സി.ആർ.വിശ്വംഭരൻ എന്നിവർ അടങ്ങിയ 25 അംഗ കമ്മിറ്റി നിലവിൽ വന്നു.